01:39am 13 September 2026
NEWS
ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി; ശ്രീറാം വെങ്കിട്ടരാമന് പുതിയ ചുമതല; 3 കലക്ടർമാർക്കും മാറ്റം
11/09/2026  09:13 PM IST
nila
ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി; ശ്രീറാം വെങ്കിട്ടരാമന് പുതിയ ചുമതല; 3 കലക്ടർമാർക്കും മാറ്റം

തിരുവനന്തപുരം: സംസ്ഥാനത്ത് ഐഎഎസ് ഉദ്യോഗസ്ഥരുടെ ചുമതലകളിൽ മാറ്റം. കൃഷി വകുപ്പ് ഡയറക്ടറായിരുന്ന ഡോ. ശ്രീറാം വെങ്കിട്ടരാമനെ വനം വകുപ്പ് ജോയിന്റ് സെക്രട്ടറിയായും ഓഫിസർ ഓൺ സ്പെഷൽ ഡ്യൂട്ടിയായും നിയമിച്ചു.

ആരോഗ്യവകുപ്പിലും സുപ്രധാന ചുമതലകളിൽ മാറ്റമുണ്ട്. ആരോഗ്യ അഡീഷനൽ സെക്രട്ടറി ഡോ. രേണു രാജിന് നാഷനൽ ഹെൽത്ത് മിഷൻ സ്റ്റേറ്റ് മിഷൻ ഡയറക്ടർ, ഇ-ഹെൽത്ത് പ്രോജക്ട് ഡയറക്ടർ, സ്റ്റേറ്റ് ഹെൽത്ത് ഏജൻസി മാനേജിങ് ഡയറക്ടർ എന്നീ അധിക ചുമതലകൾ നൽകി.

അതേസമയം, മെഡിക്കൽ സർവീസസ് കോർപറേഷൻ മാനേജിങ് ഡയറക്ടർ, ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റി മാനേജിങ് ഡയറക്ടർ എന്നീ ചുമതലകളിൽ നിന്ന് രേണു രാജിനെ ഒഴിവാക്കി.

ഇതിന് പുറമെ സംസ്ഥാനത്തെ മൂന്ന് ജില്ലാ കലക്ടർമാർക്കും മാറ്റം വരുത്തിയിട്ടുണ്ട്. ഐഎഎസ് തലത്തിലെ പുതിയ മാറ്റങ്ങൾ സംബന്ധിച്ച ഉത്തരവ് സർക്കാർ പുറത്തിറക്കി.

മാറ്റങ്ങൾ ഇങ്ങനെ:

∙ സാംസ്കാരിക വകുപ്പ് ഡയറക്ടറായ കെ.ഇംബശേഖർ ലോട്ടറി വകുപ്പ് ഡയറക്ടർ. സാംസ്കാരിക വകുപ്പ് ഡയറക്ടറുടെ ചുമതലയിൽ തുടരും.

∙ വനിതാ ശിശുവികസന വകുപ്പ് ഡയറക്ടർ വി. വിഗ്നേശ്വരിക്ക് നിലവിലെ അധിക ചുമതലകൾക്ക് പുറമെ സംസ്ഥാന ദുരന്ത നിവാരണ കമ്മിഷണറുടെ ചുമതലകൂടി നൽകി. 

∙ പൊതുമരാമത്ത് വകുപ്പ് അഡീഷനൽ സെക്രട്ടറി വി.ആർ.വിനോദിന് നിലവിലെ അധിക ചുമതലകൾക്ക് പുറമെ കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് പ്രോജക്ട് ഡയറക്ടറുടെ ചുമതലകൂടി നൽകി.

∙ വ്യവസായ വകുപ്പ് ഡയറക്ടർ അരുൺ കെ. വിജയനെ പൊതുവിദ്യാഭ്യാസ ഡയറക്ടറാക്കി. 

∙ പൊതുവിദ്യാഭ്യാസ ഡയറക്ടർ സ്നേഹിൽ കുമാർ വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടർ.

∙ എറണാകുളം ജില്ലാ കലക്ടറായ ജി.പ്രിയങ്കയ്ക്ക് കൊച്ചി മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് അതോറിറ്റി ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുടെ അധിക ചുമതല നൽകി.

∙ ലോട്ടറി വകുപ്പ് ഡയറക്ടർ കെ.എസ്. അഞ്ജു തിരുവനന്തപുരം ജില്ലാ കലക്ടർ. 

∙ കാസർകോട് ജില്ലാ കലക്ടറായ അർജുൻ പാണ്ഡ്യൻ കൃഷി വകുപ്പ് ഡയറക്ടർ.

∙ തിരുവനന്തപുരം ജില്ലാ കലക്ടർ അനു കുമാരി ജിഎസ്ടി സ്പെഷൽ കമ്മിഷണർ. 

∙ തൃശൂർ ജില്ലാ കലക്ടർ ശിഖ സുരേന്ദ്രന് കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ ഡയറക്ടർ ജനറലിന്റെ അധിക ചുമതല നൽകി.

∙ ഫിഷറീസ് ഡയറക്ടർ ചെൽസാസിനി വയനാട് ജില്ലാ കളക്ടർ.

∙ ഭക്ഷ്യസുരക്ഷാ കമ്മിഷണർ ശ്രീധന്യ സുരേഷ് കാസർകോട് കലക്ടർ. 

∙ തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് സെക്രട്ടറി ഡി. ധർമലാശ്രീക്ക് ശുചിത്വ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടറുടെ ചുമതല.  

∙ വാട്ടർ അതോറിറ്റി ജോയിന്റ് മാനേജിങ് ഡയറക്ടറായ ഡോ. ബിനു ഫ്രാൻസിസിനെ പട്ടികവർഗ വികസന വകുപ്പ് ഡയറക്ടറാക്കി. 

∙ മൈനിങ് ആൻഡ് ജിയോളജി വകുപ്പ് ഡയറക്ടർ ഡോ. കെ. ഹരികുമാർ സിവിൽ സപ്ലൈസ് ആന്റ് കൺസ്യൂമർ അഫയേഴ്സ് കമ്മിഷണർ.

∙ സാമൂഹിക നീതി വകുപ്പ് ഡയറക്ടർ ഡോ. അരുൺ എസ്. നായർക്ക് കേരള സാമൂഹ്യ സുരക്ഷാ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ, വയോജന ക്ഷേമ വകുപ്പ് ഡയറക്ടർ എന്നീ തസ്തികകളുടെ അധിക ചുമതല. 

∙ തൊഴിൽ കമ്മിഷണർ സഫ്ന നസറുദ്ദീറിന് എംപ്ലോയ്മെന്റ് ആൻഡ് ട്രെയിനിങ് ഡയറക്ടറുടെ ചുമതല. ലാൻഡ് റവന്യു ജോയിന്റ് കമ്മിഷണർ സ്ഥാനത്തുനിന്ന് ഒഴിവാക്കി.

∙ ധനവകുപ്പ് ഡപ്യൂട്ടി സെക്രട്ടറി സചിൻ കുമാർ യാദവിനെ ഐടി മിഷൻ ഡയറക്ടറാക്കി.

∙ ഐടി മിഷൻ ഡയറക്ടറായ സന്ദീപ് കുമാർ ധനകാര്യ വകുപ്പ് ഡപ്യൂട്ടി സെക്രട്ടറി.

∙ ജിഎസ്ടി വകുപ്പ് അഡീഷനൽ കമ്മിഷണറായ മുഹമ്മദ് ഷെഫീഖ് റവന്യു ഒഎസ്ഡി –ജോയിന്റ് സെക്രട്ടറി

∙ നാഷനൽ ഹെൽത്ത് മിഷൻ സ്റ്റേറ്റ് മിഷൻ ഡയറക്ടർ അനു എസ്. നായർ ഭക്ഷ്യസുരക്ഷാ കമ്മിഷണർ. 

∙ കായിക യുവജനക്ഷേമ ഡയറക്ടർ എം.സി. റെജിൽ ലാൻഡ് റവന്യു ജോയിന്റ് കമ്മിഷണർ.

∙ ലാൻഡ് ബോർഡ് സെക്രട്ടറി സാബിൻ സമീദ് ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് ഡയറക്ടർ.

∙  പട്ടികവർഗ വികസന വകുപ്പ് ഡയറക്ടർ ഡോ. മിഥുൻ പ്രേംരാജ് മൈനിങ് ആൻഡ് ജിയോളജി വകുപ്പ് ഡയറക്ടർ.

∙ കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് പ്രോജക്ട് ഡയറക്ടറായ മിസൽ സാഗർ ഭാരത് ഫിഷറീസ് ഡയറക്ടർ

∙ വ്യവസായ വകുപ്പ് ഡപ്യൂട്ടി സെക്രട്ടറി സമീർ കിഷൻ കോളജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറും എൻട്രൻസ് പരീക്ഷാ കമ്മിഷണറും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img